കാസര്‍കോട്: കൂഡ്‌ലു, മീപ്പുഗിരിയിലെ ഹോട്ടല്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി. അക്രമം തടയാന്‍ എത്തിയ ഹോട്ടല്‍ ഉടമയായ സ്ത്രീയെ അസഭ്യം പറഞ്ഞു കൈ പിടിച്ചു തിരിച്ചതായും പരാതിയില്‍ പറഞ്ഞു. കൂഡ്‌ലു, മീപ്പുഗിരിയിലെ ഒരു ഹോട്ടലില്‍ ജോലിക്കാരനായ കറന്തക്കാട്ടെ മഞ്ചുനാഥി (32)ന്റെ പരാതി പ്രകാരം കൂഡ്‌ലു വില്ലേജില്‍ താമസക്കാരനായ ഷാനു എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍പൊലീസ് കേസെടുത്തത്.
ഇന്നലെ (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടേമുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ ബനിയന്റെ കോളറില്‍ പിടിച്ചു കഴുത്തില്‍ അടിക്കുകയും തടയാന്‍ എത്തിയ ഹോട്ടല്‍ ഉടമയായ കൂഡ്‌ലുവിലെ റീത്തയെ അസഭ്യം പറയുകയും കൈപിടിച്ചു തിരിച്ചതായും ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







