ബീഡിക്കെട്ടുകൾ കൊടുക്കാന്‍ പോയ ഗൃഹനാഥനെ കാണാതായി

കാസര്‍കോട്: കെട്ടിയ ബീഡി ക്കെട്ടുകൾ കൊടുക്കാന്‍ കടയിലേക്ക് പോയ ഗൃഹനാഥനെ കാണാതായതായി പരാതി. മഞ്ചേശ്വരം, കടമ്പാര്‍, ചാദിപ്പടുപ്പുവിലെ ഇബ്രാഹിമി(60)നെയാണ് കാണാതായത്. മകന്‍ മൊയ്തീന്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബീഡി ക്കെട്ടുകളുമായി കടമ്പാര്‍ പള്ളിയുടെ സമീപത്തുള്ള കടയിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page