കാസര്‍കോട്: വ്യവസായിയും മുസ്ലീംലീഗ് നേതാവുമായിരുന്ന എം.ബി. മൂസയുടെ മകന്‍ എംബി ബഷീര്‍(54) ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാത്രി മംഗളൂരുവിലെ വീട്ടില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ഞായറാഴ്ച മൃതദേഹം അതിഞ്ഞാലിലെ വീട്ടിലെത്തിക്കും. വൈകീട്ട് 3 മണിക്ക് ദേര്‍ലക്കട്ട നാട്ടക്കല്ല് പള്ളിയില്‍ ഖബറടക്കം നടക്കും. മംഗളൂരുവിലെ വ്യവസായിയായിരുന്നു. കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി അംഗമാണ്. മാതാവ്: ഖദീജ ഹജ്ജുമ്മ കോളിക്കര. ഭാര്യ: ഷമീന ബഷീര്‍ നാട്ടക്കല്‍. മക്കള്‍: റിഫാ ബഷീര്‍, റിസാബഷീര്‍, റിമാ ബഷീര്‍.
മരുമക്കള്‍: മുസ്ലിയാര്‍ വീട്ടില്‍ ഷഹ്ഫാസ്, ഷൗക്കത്തലി നാട്ടിക, അഞ്ചും കൊരമ്പയില്‍ മഞ്ചേരി.
സഹോദരങ്ങള്‍: എംബിഎം അഷ്‌റഫ് (മാനേജർ, കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഹയർസെക്കണ്ടറി സ്കൂൾ), വഹീദ അബ്ദുറഹ്‌മാന്‍, ഖൈറുനിസ ഇഖ്ബാല്‍, സാഹിറ യഹിയ.







