ദുർ​ഗാപൂജയ്ക്കിടെ ഇടിയും മഴയും, മഴയിൽ നിന്ന് രക്ഷപ്പെടാൻ ഭക്തർ പൂജാ പന്തലിലേക്ക് ഓടി, തിക്കിലും തിരക്കക്കിലും കൊൽക്കത്തയിൽ 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 18 പേർക്ക് ദാരുണാന്ത്യം. നോർത്ത് കൊൽക്കത്തയിലെ ചോർബ​ഗാൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ​ഗുരുതരമാണ്. ശനിയാഴ്ച രാത്രി 7.40 ഓടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇടിയും മഴയും വന്നപ്പോൾ മഴയിൽ നിന്ന് രക്ഷപ്പെടാൻ ഭക്തർ പൂജ പന്തലിലേക്ക് ഓടിയെത്തി. ഇത് തിക്കിനും തിരക്കിനും കാരണമായി. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മരിച്ചതിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി പേർ ദുരന്തത്തിൽ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page