ഭൂട്ടാനിൽ സ്വർണം നേടി; നയനയ്ക്കും ആദിദേവിനും പൗരസ്വീകരണം

കരിന്തളം: ഭൂട്ടാനിൽ നടന്ന അന്താരാഷ്ട്ര ലങ്കാടി മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമംഗങ്ങളായ കാലിച്ചാമരത്തെ നയന മധുവിനും സി. ആദിദേവിനും കാലിച്ചാമരത്ത് പൗരസ്വീകരണം നൽകി. അന്താരാഷ്ട്ര കായികവേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളുടെ നേട്ടത്തെ ആദരിക്കുന്നതിനായി കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. വായനശാല പ്രസിഡന്റ് വി. മധുസൂദനൻ, വൈസ് പ്രസിഡന്റ് റീജ രമേശൻ, ജോയിന്റ് സെക്രട്ടറി കെ. വസന്തകുമാർ, എക്സിക്യൂട്ടീവ് അംഗം പി.എം. രാജൻ എന്നിവർ സംസാരിച്ചു. വ്യാപാരി കൂട്ടായ്മയെ പ്രതിനിധീകരിച്ച് ടി. സിദ്ദിഖ്, ബിജു അച്ചൂസ് എന്നിവരും ഫിഫ ഗ്രൂപ്പ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് വിജിൽ, ജാബിർ, ഉണ്ണികൃഷ്ണൻ എന്നിവരും ജേതാക്കളെ അനുമോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page