കോട്ടിക്കുളത്ത് മത്സ്യതൊഴിലാളി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍, കോട്ടിക്കുളത്ത് മത്സ്യതൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം, എ എം എസ് എം കോട്ടേജിലെ പരേതനായ മുകുന്ദന്റെ മകന്‍ സുമേഷ് (54) ആണ് മരിച്ചത്. ഇന്ന്(ശനി) രാവിലെ ആറുമണിയോടെയാണ് സംഭവം. ബേക്കല്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
മാതാവ്: ശാരദ. ഭാര്യ: റീന. മകന്‍: റിഷാദ്. സഹോദരങ്ങള്‍: സുകേഷ്, സ്വരാജ്, സുഭാഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page