വിട്‌ള: ചരിത്രത്തിലാദ്യമായി ഒരു മുസ്ലിം യുവതി യക്ഷഗാന വേദിയിലെത്തുന്നു. കര്‍ണാടക, വിട്‌ള സ്വദേശിനിയായ ആര്‍ഷ്യാഖാനാണ് പുതിയ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി യുവതി ആചാരപരമായ വ്രതം തുടങ്ങി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മംഗ്‌ളൂരു, കദ്രി ക്ഷേത്രാങ്കണത്തില്‍ ഒക്‌ടോബര്‍ 20ന് നടക്കുന്ന യക്ഷഗാന മേളയിലാണ് യുവതി ശ്രീദേവി വേഷത്തില്‍ അരങ്ങിലെത്തുന്നത്. രമേശ് ഭട്ടാണ് ആര്‍ഷ്യാഖാന്റെ യക്ഷഗാന ഗുരു. 12 വര്‍ഷമായി പഠനം തുടരുന്ന ശിഷ്യയുടെ ആഗ്രഹ പ്രകാരമാണ് ഗുരു, ശ്രീദേവി വേഷം അണിയാന്‍ അനുമതി നല്‍കിയത്.
ശ്രീദേവി മാഹാത്മ്യം യക്ഷഗാനത്തിലെ ശ്രീദേവി വേഷം അണിയണമെങ്കില്‍ പരമ്പരാഗതവും ആചാരപരവുമായ വ്രതം നിര്‍ബന്ധമാണ്. വീട്ടുകാരും ഇതിന് തയ്യാറായതോടെയാണ് ആര്‍ഷ്യാഖാനു തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് വഴി തുറന്നത്. സംഭവം ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.







