കാസര്‍കോട്: നവരാത്രി മഹോത്സവം നാളെ രാവിലെ ആരംഭിക്കും. ദേവീ ക്ഷേത്രങ്ങള്‍ക്കൊപ്പം പ്രമുഖ ആരാധനാലയങ്ങളും നവരാത്രി ആഘോഷത്തിന് അണിഞ്ഞൊരുങ്ങിയതോടെ നാട് ആത്മീയ അനുഭൂതിയില്‍ മുഴുകി.
ഒന്‍പതു ദിവസം നവരാത്രി ആഘോഷവും 10-ാം ദിവസം വിജയദശമിയും വിദ്യാരംഭവും നടക്കും. ഞായറാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് എല്ലാ ക്ഷേത്രങ്ങളിലും നവരാത്രി മഹോത്സവം ആരംഭിക്കുന്നത്. ദേവി മഹാത്മ്യ സ്തുതികള്‍, പ്രാര്‍ത്ഥനകള്‍, സാംസ്‌ക്കാരിക ആധ്യാത്മിക പരിപാടികള്‍, ഭജന ദേവി ഭാഗവത പാരായണം, സംഗീത പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. ആയുധപൂജ, വിദ്യാരംഭം പരിപാടികളും വിപുലമായി നടക്കും. പരവനുക്കം തായത്തൊട്ടി ശ്രീദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രം, കാസര്‍കോടു പുലിക്കുന്നു ശ്രീ ജഗദംബ ദേവീ ക്ഷേത്രം, മുളിയാര്‍ കുഞ്ചരക്കാന ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ വൈദിക -ധാര്‍മ്മിക- ആധ്യാത്മിക പരിപാടികള്‍ക്കൊപ്പം കലാ പരിപാടികളും സംഗീത പരിപാടികളും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കറന്തക്കാട് വീര ഹനുമാന്‍ മന്ദിരത്തില്‍ വിജയദശമി പൂജ മഹോത്സവനം 21ന് ആഘോഷിക്കും. 20നു വാഹന പൂജയും ഉണ്ടായിരിക്കും.







