കാസർകോട് : താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചയും സനദ് ദാനവും 10, 11 തീയതികളില്‍ സഅദാബാദില്‍ നടക്കും.
178 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 43 വിദ്യാര്‍ഥികള്‍ക്ക് അഫ്‌സലി ബിരുദവും വിശുദ്ദ ഖുര്‍ആന്‍ മനപാഠമാക്കിയ 20 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും നല്‍കും.നേര്‍ച്ചുയുടെ ഭാഗമായി 9-നു ഉച്ചക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും.
10 നു രാവിലെ കുടുംബ വേദിയും വൈകിട്ട് നൂറുല്‍ ഉലമ എം എ ഉസ്താദ്- കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തും നടക്കും. തുടർന്നു സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തും. താജുല്‍ ഉലമ – നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസ് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. 7 മണിക്ക് ജലാലിയ്യ ദിക്‌റ് ഹല്‍ഖ സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. 11 നു രാവിലെ 6 മണിക്ക് മുഹ്യിദ്ദീന്‍ റാത്തീബ്.
10 മണിക്ക് അലുംനി മീറ്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
11 മണിക്ക് സ്ഥാന വസ്ത്ര വിതരണം തുടർന്നു പ്രവാസി മീറ്റ് .ഉച്ചക്ക് സഅദി സംഗമം .
എംയുഎസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് ഖതം ദുആ.
5 മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം . സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും നടത്തും.
ചെരുമ്പ സിപി അബ്ദുല്ല ഹാജിക്ക്
മര്‍ഹൂം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക അവാര്‍ഡും , ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ് എന്നിവർക്ക് ആദരവും നൽകുമെന്നു സ്വാഗതസംഘം ഭാരവാഹികളായ പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി ,
എംഎ അബ്ദുല്‍ വഹാബ് , സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി,
ഇസ്മാഈല്‍ സഅദി പാറപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്മേളനങ്ങളിൽ പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കും.







