വാഹനത്തിനു ഫൈന്‍ അടക്കാനുണ്ടെന്ന് മെസ്സേജ്; ലിങ്ക് തുറന്നപ്പോള്‍ യുവതിയുടെ അക്കൗണ്ടില്‍ നിന്നു 41,329 രൂപ സ്വാഹ

കാസര്‍കോട്: വാഹനത്തിന്റെ ഫൈന്‍ അടക്കാനുണ്ടെന്ന പേരില്‍ ലിങ്ക് അടക്കമുള്ള മെസേജ് അയച്ചു യുവതിയുടെ അക്കൗണ്ടില്‍ നിന്നു 41,329 രൂപ തട്ടിയെടുത്തതായി പരാതി. നായ്ക്കാപ്പ്, നാരായണമംഗലത്തെ 28കാരി നല്‍കിയ പരാതി പ്രകാരം കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബര്‍ 5നും 7നും ഇടയിലുള്ള ദിവസങ്ങളിലാണ് സംഭവം. മെസേജിനൊപ്പം ഉണ്ടായിരുന്ന ലിങ്ക് തുറന്നു നോക്കിയപ്പോള്‍ പരാതിക്കാരിയുടെ പേരില്‍ കര്‍ണാടക ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ ഉള്ള അക്കൗണ്ടില്‍ നിന്നാണ് പല തവണകളായി പണം നഷ്ടപ്പെട്ടതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page