ചെർക്കള മേഖല മുസാബക്ക: ചെങ്കളയും ചെർക്കളയും ജേതാക്കൾ


നെല്ലിക്കട്ട:  സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പതിനെട്ടാമത് കാസർകോട് ജില്ല ചെർക്കള മേഖല മുസാബകയിൽ
വിദ്യാർത്ഥി വിഭാഗത്തിൽ ചെങ്കള റെയ്ഞ്ചും മുഅല്ലിം വിഭാഗത്തിൽ ചെർക്കള റെയ്ഞ്ചും ഓവറോൾ ചാംപ്യൻമാരായി.
വിദ്യാർത്ഥി വിഭാഗത്തിൽ  ബോവിക്കാനം റെയ്ഞ്ച് ഫസ്റ്റ് റണ്ണറപ്പും  പള്ളങ്കോട് റെയ്ഞ്ച് സെക്കണ്ട് റണ്ണറപ്പും നേടി.
മുഅല്ലിം വിഭാഗത്തിൽ ചെങ്കള റെയ്ഞ്ച് റണ്ണറപ്പായി.
സമാപന സംഗമത്തിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ മൂസ മൗലവി ഉബ്രങ്കള അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ ഡോക്ടർ വൈ അബ്ദുള്ള കുഞ്ഞി ഹാജി ഓവറോൾ ട്രോഫി വിതരണം ചെയ്തു,
ജനറൽ കൺവീനർ സിഎം മൊയ്തു മൗലവി ചെർക്കള, അർഷാദ് ബേർക്ക, ഹാരിസ് ദാരിമി ബെദിര,
ലത്തീഫ് അസ്നവി, ഹാഷിം ദാരിമി, ഹമീദ് ഫൈസി, അബ്ദുല്ല ഹാജി ഗോവ, ജമാൽ ദാരിമി, ഖലീൽ ദാരിമി, സലാം ബെളിഞ്ചം,
അബ്ദുല്ല ഗോവ, ജാഫർ മൗലവി, സി പി മൊയ്തു മൗലവി, റസ്സാഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, റസ്സാഖ് അർഷദി,
ഫസൽ മൗലവി, ബഷീർ പൈക്ക, ഖാദർ യമാനി, സുഹൈൽ റഹ്മാനി,
അലി സാലത്തട്ക്ക, റഫീഖ്, ആമിർ ഹുദവി, എം എം മുഹമ്മദ് കുഞ്ഞി ഹാജി, ഗഫൂർ റഹ്മത്ത് നഗർ ട്രോഫികൾ വിതരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആയംപാറയുടെ അഭിമാനമായികെ.സംഗീത് നാളെഎസ് ഐ തൊപ്പിയണിയും; ഗ്രാമത്തില്‍ നിന്നു ആദ്യമായി എസ്‌ഐ യാകുന്ന യുവാവിന് കരുത്തായത് വോളിബോളും എന്‍സിസിയും, പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളും കുടുംബവും തൃശൂരിലേക്ക്
Scroll to top

You cannot copy content of this page