കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ കൊടലമുഗറു, ബോര്‍ക്കള പുഴയില്‍ നിന്നു പൂഴി മോഷ്ടിച്ചു കടത്തുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബോര്‍ക്കളയിലെ ബി.ആരിഫി (38)നെയാണ് മഞ്ചേശ്വരം എസ്‌ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിന്‍ അറസ്റ്റു ചെയ്തത്. ഇന്നലെ (ഞായര്‍) പുലര്‍ച്ചെ അഞ്ചേകാല്‍ മണിയോടെയാണ് പൊലീസ് മണല്‍ വേട്ട നടത്തിയത്. മജിബയല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മണല്‍ ലോഡ് ആണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. പുഴ മണല്‍ മോഷണത്തിനു കേസെടുത്ത പൊലീസ് ആരിഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണലും വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
പൊലീസ് സംഘത്തില്‍ എഎസ്‌ഐ പവിത്രന്‍, പൊലീസുകാരായ രോഹിത്ത്, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.







