മുൻ എം.പി.ഐ. രാമ റൈയുടെ കുടുംബത്തോട് കോൺഗ്രസ് നേതൃത്വം കാട്ടുന്ന അവഗണന അപമാനകരം: കെ. ശ്രീകാന്ത്

കാസർകോട് : ജില്ലയുടെ വികസനത്തിനും കോൺഗ്രസിന്റെ വളർച്ചയ്ക്കും അഹോരാത്രം നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച, കാസർകോട്ടെ ആദ്യ ഡി.സി.സി പ്രസിഡന്റും മുൻ ലോക്സഭാ അംഗവുമായ ഐ. രാമ റൈയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കോൺഗ്രസ് നേതൃത്വം കാട്ടുന്ന അവഗണനയും പെരുമാറ്റവും അങ്ങേയറ്റം നിന്ദ്യവും അപമാനകരവുമാണെന്ന് ബി ജെ പി കണ്ണൂർ മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത് ആരോപിച്ചു.

സ്വന്തം പാർട്ടി ഓഫീസിൽ പോലും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ തയ്യാറാകാത്ത കോൺഗ്രസ്, പേര് വെക്കാൻ കുടുംബത്തോടുതന്നെ ലക്ഷക്കണക്കിന് രൂപ നൽകണമെന്ന് നിർബന്ധിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. പണത്തിന് മാത്രം വില കൽപ്പിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ജീർണ്ണിച്ച രാഷ്ട്രീയമാണ് ഇത് തുറന്നു കാട്ടുന്നതെന്നു അറിയിപ്പിൽ ശ്രീകാന്ത് കുണ്ഠിതപ്പെട്ടു.
രാമ റൈയുടെ സ്മരണയ്ക്കായി കോൺഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ല . ഇത് അതീവ ഖേദകരമാണ്.

മലപ്പുറം ജില്ലക്കാരായ, മുസ്ലിം ലീഗ് നേതാക്കളുടെ പേരിൽ, ഒരു ജനപ്രതിനിധി പോലുമല്ലാതിരുന്നിട്ടും, നിരവധി സ്ഥാപനങ്ങളും സ്മാരകങ്ങളും യു.ഡി.എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതികൾ പടുത്തുയർത്തുന്നു. എന്നാൽ ജനപ്രതിനിധിയായും പാർട്ടി ജില്ലാ അധ്യക്ഷനായും നിസ്വാർത്ഥമായി പ്രവർത്തിച്ച ഐ. രാമ റൈയെ കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും പാടെ അവഗണിച്ചു.

കോൺഗ്രസ് നേതാക്കളെ മറന്ന് മുസ്ലിം ലീഗ് നേതാക്കൾക്ക് മാത്രം സ്മാരകങ്ങൾ പണിയുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ ചിറ്റമ്മ നയം കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയും- ശ്രീകാന്ത് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page