കാസർകോട്: പട്ടാപകൽ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ഏഴര പവൻ കവർന്നു. ആദൂർ , ബല്ലക്കാടിലെ ഓട്ടോ ഡ്രൈവർ സദാനന്ദന്റെ വീട്ടിൽ ഇന്നലെ (ഞായർ ) പകലാണ് കവർച്ച. സദാനന്ദൻ ഓട്ടോയുമായും നഴ്സായ ഭാര്യ ആശുപത്രിയിലേയ്ക്കും മകൻ ക്ലാസിനും പോയതായിരുന്നു. സദാനന്ദൻ വീട്ടിൽ എത്തിയപ്പോഴായിരുന്നു കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾകൈക്കലാക്കിയത്. സദാനന്ദന്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







