പയ്യന്നൂര്‍: കാണാതായ ഗുഡ്സ് ഓട്ടോഡ്രൈവറുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പാപ്പിനിശേരി വേളാപുരം തച്ചന് തറവാടിന് സമീപം താമസിക്കുന്ന റിനീഷ്നാഥിന്റെ (49) മൃതദേഹമാണ് പാപ്പിനിശേരി ബാപ്പിക്കന് റോഡിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. പാപ്പിനിശേരി പഞ്ചായത്തിന് സമീപത്തെ സ്റ്റാന്റിലെ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറാണ്. റിനീഷിനെ കാണാനില്ലെന്ന് ഭാര്യ വളപട്ടണം പൊലീസില്‍ പരാതി നല്‍കിയിരുന്നു.ബുധനാഴ്ച പേരാമ്പ്രയിലേക്ക് ഓട്ടം പോകുന്നുവെന്ന് പറഞ്ഞ് വീടിറങ്ങിയ ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. രാജ്മോഹന്‍-വനജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി സാമുവല്‍. മക്കള്‍: ഷോണ്‍, ദിയ. സഹോദരന്: രൂപേഷ്.







