കഞ്ചാവ് വില്‍പന: എക്സൈസിനു വിവരം നല്‍കിയെന്നു ആരോപിച്ച് യുവാവിനെ ആക്രമിച്ച സംഭവം; 3 പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് എക്സൈസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാപ്പിനിശേരി വെസ്റ്റ് കരിക്കുളം ആക്കൂല്‍ ഹൗസില്‍ എ.കെ മുഹമ്മദ് മുസ്തഫയെ (46) അക്രമിച്ചതിന് നാറാത്ത് ഓണപ്പറമ്പ് വാദി ഹൗസില്‍ വിജില്‍, (35), കാട്ടാമ്പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സനീം (36), കാട്ടാമ്പള്ളി മുക്കണ്ണന്‍ ഹൗസില്‍ അഫ്സല്‍ (35) എന്നിവരെയാണ് വളപട്ടണം സി.ഐ പി. വിജേഷിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ: ടി.എം വിപിന്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. വിജില്‍ നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. ഏറ്റവുമൊടുവില്‍ മയക്കുമരുന്നുമായി ഇയാളെ എക്സൈസാണ് പിടികൂടിയത്. മൂന്ന് മാസം ജയിലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയ വിജില്‍ സുഹൃത്തുക്കളെയും കൂട്ടി മുഹമ്മദ് മുസ്തഫയെ അക്രമിക്കുകയായിരുന്നു. മുഹമ്മദ് മുസ്തഫയെ ബാലന്‍കിണറിലുള്ള രാജേഷ് എന്നയാളുടെ വീട്ടിലേക്ക് മൂന്നുപേരും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോവുകയും വിജില്‍ തുണിയില്‍ കല്ലുകെട്ടി തലക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും അന്നു രാത്രി 9.30 മണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയും വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page