തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മായം; പശുവിന്‍ നെയ്യിന് പകരം ഉപയോഗിച്ചത് പാമോയില്‍, സുകൃതി ഫുഡ്സ് പ്രമോട്ടറെ ഇഡി അറസ്റ്റുചെയ്തു

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാന്‍ എത്തിച്ച നെയ്യില്‍ മായം. സംഭവത്തില്‍ സുകൃതി ഫുഡ്‌സ് പ്രമോട്ടര്‍ കൈലാഷ് ചന്ദ് മംഗ്ലയെ ഇ.ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്. തിരുപ്പതി ലഡ്ഡു പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിച്ച നെയ്യ് ശുദ്ധീകരിച്ച പാം ഓയില്‍, പാമോലിന്‍, വിവിധ രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന് ഇഡി പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് അഗ്മാര്‍ക്ക് സ്പെഷല്‍ ഗ്രേഡ് പശുവിന്‍ നെയ് എന്ന പേരിലാണ് പാമോയില്‍ ചേര്‍ത്ത നെയ്യ് സ്ഥാപനം വിതരണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നെയ്യില്‍ മായം ചേര്‍ത്ത കേസുമായി ബന്ധപ്പെട്ട് കൈലാഷ് ചന്ദ് മംഗ്ലയെ ഹൈദരാബാദില്‍നിന്നുമാണ് വ്യാഴാഴ്ച ഇ.ഡി കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് വിശാഖപട്ടണത്തെ പ്രത്യേക പണം വെളുപ്പിക്കല്‍ തടയല്‍ നിയമ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
96 കോടിയുടെ വ്യാജ നെയ്യാണ് കൈലാഷ് ചന്ദ് മംഗ്ല നിര്‍മിച്ചു വിതരണം ചെയ്തത്. മംഗ്ല തന്റെ ഫാക്ടറിയില്‍ നിര്‍മാണത്തിനുള്ള സൗകര്യം ഒരുക്കിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജ നെയ് വിതരണം ചെയ്ത സംഭവത്തില്‍ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി മില്‍ക്കിന്റെ ഡയറക്ടറെയും ഇ.ഡി മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page