പ്രവാസി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണം: കേരള പ്രവാസി സംഘം ബേക്കലിൽ സായാഹ്ന ധർണ നടത്തി

കാസർകോട്:പ്രവാസി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ലോക കേരള സഭ നിർത്തലാക്കിയ സർക്കാർ നടപടി പുന:പരിശോധിക്കുക, നോർക്ക കെയർ ഇൻഷൂറൻസ് തുക വർദ്ധിപ്പിച്ച ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രവാസി സംഘം ഉദുമ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബേക്കൽ ജംക്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. കേരളാ പ്രവാസി സംഘം ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ഒ. നാരായണൻ ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഡോ. ടി.പി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി. വാസു സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് വി.വി.കൃഷ്ണൻ, വനിതാവേദി ജില്ലാ സെക്രട്ടറി കെ. പ്രമീള ഉദുമ, എം.ഗിരീശൻ , ബാലകൃഷ്ണൻ കുന്നൂച്ചി, കെ.എം. നൗഷാദ്, കെ.സി. കൃഷ്ണൻ ,എം.കെ. നാരായണൻ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലയില്‍ കോണ്‍ഗ്രസ് ഭിന്നത കടുക്കുന്നു; സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ വിഭാഗക്കാരായ കോണ്‍ഗ്രസ് അനുഭാവികളെ മാറ്റിയതായി ആരോപണം
Scroll to top

You cannot copy content of this page