കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട, ഗുരുനഗറില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്ന് മൂന്നരലക്ഷം രൂപ വില വരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ പി. ദിലീപ് നായര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജുലായ് 13ന് ആണ് കേസിനാസ്പദമായ സംഭവം.ഗുരുനഗര്‍ റോഡരുകിലുള്ള സ്ഥലത്ത് നിന്നു വിവിധ വലുപ്പത്തിലുള്ള 15 കാറ്റാടി മരങ്ങളും 8 അക്വേഷ്യ മരങ്ങളും മുറിച്ചു കടത്തിയെന്നാണ്
പരാതി. മരം കൊള്ളക്കാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ബദിയഡുക്ക പൊലീസ് അറിയിച്ചു.








