കാസർകോട്: ജര്‍മ്മനിയില്‍ നഴ്സിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ഇനിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതി. മാതാവ് നൽകിയ പരാതിയിൽ രാജപുരം പൊലീസ് അന്വേഷണം തുടങ്ങി.തൃശൂര്‍ സ്വദേശി ശരത് ദാസിന് എതിരെയാണ് അന്വേഷണം.ശരത് ദാസ് മകളെ നിരന്തരമായി ഫോണില്‍ പിന്തുടരുകയും ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കൂട്ടിച്ചേർത്തു.







