ഖാസിയാറകത്ത് ഹുസൈൻ റഹ്മാനി അൽ ഖാസിമി ബേക്കൽ മലാങ്കുന്ന് ഹനഫി ജുമാ മസ്ജിദ് മഹല്ല് ഖാസിയായി ചുമതലയേറ്റു

ബേക്കൽ: ബേക്കൽ മലാങ്കുന്ന് ഹനഫി ജുമാ മസ്ജിദ് മഹല്ല് ഖാസിയായി ഖാസിയാറകത്ത് ഹുസൈൻ റഹ്മാനി അൽ ഖാസിമി ചുമതലയേറ്റു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ട്രഷറർ എം.ടി അബ്ദുല്ല മുസ്ല്യാർ തർപ്പാഹ് (തലപ്പാവ്) അണിയിച്ച് സ്ഥാനാരോഹണം നിർവഹിച്ചു. മഹല്ല് നിവാസികളും മത-സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.മലാങ്കുന്ന് ഹനഫി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ കരീം, സെക്രട്ടറി മുഹമ്മദ് ഹാറൂൺ, ഖത്തീബ് എം.ഡി. ഖുതുബുദ്ദീൻ ഉസ്താദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അബ്ദുൽ ഖാദർ സഅദി ഖാസിയാറകം, യൂസുഫ് ബാഖവി ഖാസിയാറകം, സിദ്ദീഖ് ഹുദവി ഖാസിയാറകം, സമസ്ത ജില്ലാ മുശാവറ മെമ്പർ ഹാജി ബഷീർ ദാരിമി, ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ പ്രിൻസിപ്പൽ മുഈൻ ഹുദവി,ചെമ്പരിക്ക ജമാഅത്ത് പ്രസിഡൻ്റ് ഷാഫി, മൗവ്വൽ-ബേക്കൽ ഹനഫി മസ്ജിദ് സെക്രട്ടറി അബ്ദുൽ ശുക്കൂർ, യൂസുഫ് ഉദുമ, ബദ്‌രിയ മസ്ജിദ് ഭാരവാഹികളായ എൻ.എ. സയീദ്, ശിഹാബ് ഊദ്, ഇ എം അബ്ദുൽ റഹ്മാൻ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page