കാസര്‍കോട്: 17കാരിയെ വിവാഹം ചെയ്തു കൊടുത്ത സംഭവത്തില്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഉന്നതിയിലെ 17കാരിയെ ആണ് മംഗ്‌ളൂരു സ്വദേശിയായ ഒരാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ചത്. ഇത് സംബന്ധിച്ച് ചൈല്‍ഡ് ഡെവലെപ്‌മെന്റ് അധികൃതര്‍ നല്‍കിയ പരാതി പ്രകാരമാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഒത്താശയോടെ അതീവ രഹസ്യമായിട്ടാണ് വിവാഹം നടത്തിയതെന്നാണ് പരാതി.







