ചാറ്റ് ജിപിടി ഉപയോഗിച്ച് പരീക്ഷയെഴുതാന്‍ ഫോണുമായെത്തി; പിടിയിലായ ഐഐടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, സംഭവത്തില്‍ പ്രതിഷേധം

മുംബൈ: മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളില്‍ പ്രവേശിച്ചതിന് പിടിയിലായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സാഹില്‍ വക്കോഡാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരങ്ങള്‍ കണ്ടെത്താനാണ് വിദ്യാര്‍ത്ഥി പരീക്ഷാ ഹാളിലേക്ക് ഫോണ്‍ കൊണ്ടുവന്നത്. അതേസമയം, പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്കെതിരെ ശിക്ഷാനടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥിക്ക് കൗണ്‍സലിംഗ് നല്‍കുകയും വകുപ്പ് മേധാവി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ നടപടിയൊന്നും ഉണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥിയെ ബോധ്യപ്പെടുത്തിയിരുന്നതായും അധികൃതര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സാഹിലിനെ ക്യാംപസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സഹവിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി ബോംബെ ക്യാംപസില്‍ നടക്കുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥി മരണമാണിത്. പ്രതിഷേധം കണക്കിലെടുത്ത് ക്യാമ്പസ് പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page