കാസര്‍കോട് സാര്‍വ്വജനിക ഗണേശോത്സവം സമാപിച്ചു; ഗണേശ വിഗ്രഹ നിമഞ്ജന യാത്രയില്‍ അഭൂതപൂര്‍വ്വമായ ഭക്തജനപ്രവാഹം

കാസര്‍കോട്: നാലു ദിവസമായി നടന്നു വന്ന കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം ഗണേശോത്സവം ഗണേശ വിഗ്രഹ നിമഞ്ജനത്തോടെ പുലര്‍ച്ചെ സമാപിച്ചു.
ഭക്തി നിര്‍ഭരമായ ഘോഷയാത്രയോടെയാണ് ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തത്. ഗണേശോത്സവത്തിന്റ സമാപന ദിവസമായിരുന്ന ഇന്നലെ നടന്ന സമ്മേളനത്തില്‍ സാര്‍വജനിക ഗണേശോത്സവ സമിതി പ്രസിഡന്റ് സതീഷ് കാമത്ത് ആധ്യക്ഷത വഹിച്ചു. കെ രംഗനാഥ ഷേണായി പ്രസംഗിച്ചു.
ഉഷാ ആര്‍ ഷേണായി ഉത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സര പരിപാടികളിലെ ജേതാക്കള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ധ്വജാവരോഹണത്തിനു ശേഷം നടന്ന ഘോഷയാത്രയില്‍ അഭൂതപൂര്‍വ്വമായ ഭക്തജനസാന്നിധ്യം പ്രകടമായിരുന്നു. നിശ്ചല ദൃശ്യങ്ങള്‍ പതിവ് ഘോഷയാത്രകളേക്കാള്‍ കുറവായിരുന്നു. ഗതാഗത തിരക്കു പരിഗണിച്ചാണ് ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ കുറവായതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page