കാസര്‍കോട്: ജില്ലയില്‍ നിന്ന് അന്യജില്ലകളിലേക്കും കര്‍ണാടകയിലേക്കും ചെങ്കല്ല് അനധികൃതമായി കടത്തുന്ന മാഫിയാ സംഘം സജീവം.
പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് നടത്തിയ റെയ്ഡില്‍ മലപ്പുറത്തേയ്ക്ക് കടത്തന്‍ ശ്രമിച്ച ഒരു ലോറി ചെങ്കല്ല് പെര്‍ണയില്‍ പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരിപ്പൂര്‍ സ്വദേശി കൃഷ്ണ ദാസ്(35) പിടിയിലായി.
വെള്ളിയാഴ്ച രാത്രി എസ്‌ഐ കെപി ഗണേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് ചെങ്കല്ല് കടത്ത് പിടികൂടിയത്. ജില്ലയില്‍ 30 രൂപ വിലയുള്ള ചെങ്കല്ലിന് 100 ലധികം രൂപയ്ക്കാണ് മറ്റു സ്ഥലങ്ങളില്‍ വില്‍ക്കുന്നത്.
ഇത് മൂലം ജില്ലയില്‍ ചെങ്കല്ല് ക്ഷാമം രൂക്ഷമാണ്. വരും ദിവസങ്ങളില്‍ അനധികൃത ചെങ്കല്‍, മണല്‍ കടത്തിനെതിരെ പരിശോധന കര്‍ശനമാക്കുമെന്ന് സിഐ ആര്‍പി അനൂപ് കൃഷ്ണ അറിയിച്ചു.







