ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടപ്പോള്‍ സഹായത്തിനെത്തിയ കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദി അറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. പരാതി കേള്‍ക്കാനുള്ള ക്ഷമ, മനസ്സിലാക്കാനുള്ള മനസ്സ്, ആശ്വസിപ്പിക്കാനുള്ള കരുതല്‍,
സഹായിക്കാനുള്ള ആത്മാര്‍ത്ഥത തുടങ്ങിയവ ഞങ്ങള്‍ ഇവിടെയുള്ള പൊലീസില്‍ കണ്ടുവെന്ന് കുറിപ്പില്‍ പറയുന്നു. ‘യൂണിഫോമിനപ്പുറം മനുഷ്യനെ കാണുന്നിടത്താണ് യഥാര്‍ത്ഥ പൊലീസ് സേവനം. ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം അവരുടെ ആശങ്കകളും കേള്‍ക്കുന്ന ഒരു പൊലീസ് സേന അതാണ് കേരള പൊലീസ്’- അദ്ദേഹം കുറിച്ചു. കഴിഞ്ഞ 9ന് ബേക്കലത്ത് നടക്കുന്ന ബോഷ് എന്ന ജര്‍മന്‍ കമ്പനിയുടെ മീറ്റിങ്ങിനായി വിവിധ സംസ്ഥാനങ്ങളിലെ 45 പേര്‍ ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെയ്ക്ക് ട്രെയിന്‍ കയറാനെത്തിയിരുന്നു. പുറപ്പെടുന്നതിന് അഞ്ചുമിനുട്ട് മുമ്പാണ് കൂട്ടത്തിലൊരാളുടെ ലാപ് ടോപ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് എത്തിയപ്പോള്‍ ആര്‍പിഎഫിനെ സമീപിച്ചു. അവരുടെ നിര്‍ദേശപ്രകാരം റെയില്‍വേ പൊലീസിനെ കണ്ടു. ബാഗ് നഷ്ടപ്പെട്ട സംഭവത്തില്‍ കേരള പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു സംഘത്തിലുള്ളവര്‍ക്ക്. പരാതി കേട്ട്, ആശ്വാസമായ മറുപടി ഉദ്യോഗസ്ഥര്‍ നല്‍കി. പരാതി ഉടന്‍ ബംഗളൂരു പൊലീസിന് കൈമാറുകയും അന്വേഷണത്തിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയുംചെയ്തു. ഉടന്‍ ബാഗ് കിട്ടുമെന്ന് യാത്രക്കാരെ പൊലീസ് സമാധാനിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം യാത്രാസംഘത്തിന്റെ മനസ്സില്‍ കേരള പൊലീസിനോടുള്ള ആദരവും വിശ്വാസവും വളര്‍ത്തിയെന്നും ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച ഊഷ്മളതയും തൊഴില്‍പരമായ മികവും മാനുഷികതയും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ വലിയ മതിപ്പുളവാക്കിയെന്നും സംഘാംഗമായ ഇടുക്കി സ്വദേശി സെല്‍ഗിന്‍ വി ജോസഫ് പറയുന്നു. സംഘത്തിലെ ഏക മലയാളിയെന്ന നിലയില്‍, ഈ സംഭവങ്ങള്‍ നേരില്‍ കാണാനായത് അങ്ങേയറ്റം ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page