ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി യുവാവിനെ ഭാര്യയ്ക്ക് മുന്നിലിട്ട് വെട്ടിക്കൊന്ന കേസ്; മുഖ്യപ്രതി 14 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

പയ്യന്നൂര്‍: ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 14 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശിയായ ആനന്ദി(38)നെയാണ് വളപട്ടണം എസ്‌ഐ ടിഎം വിപിനും സംഘവും ഇന്ന് (ശനി) ഉച്ചയോടെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ എസിപി എംപി ആസാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് പിടിയിലായത്. 2012ലാണ് കേസിനാസ്പദമയ സംഭവം.
അഴീക്കോട് കക്കപ്പാലം ഇസ്മയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്ന മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ആനന്ദനും മറ്റൊരാളും ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. അക്രമം തടയുന്നതിനിടയില്‍ മണികണ്ഠന്റെ ഭാര്യ അന്ന ലക്ഷ്മിക്കും സഹോദരനും പരിക്കേറ്റിരുന്നു, ആനന്ദിന്റെ കൂട്ടാളിയെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ ആനന്ദിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പഴയ കേസുകളിലെ പ്രതികളെ കണ്ടെത്തി പിടികൂടാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൈക്കൊണ്ട നടപടികളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ആനന്ദിന്റെ കൈകളില്‍ വിലങ്ങ് വീണത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page