കാസര്‍കോട്: ശതാബ്ദി പിന്നിട്ട കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആവശ്യപ്പെട്ടു.
ആണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള മൂത്രപ്പുര ഇല്ല, ലൈബ്രറിയുമില്ല – പി ടി എ ചൂണ്ടിക്കാട്ടി.
കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാഫി എ.നെല്ലിക്കുന്ന്, സി.കെ അബ്ദുല്ല , എ.എസ് മുഹമ്മദ് കുഞ്ഞി, നൗഷാദ്, മഹമൂദ് വട്ടയക്കാട്, കെ.ബാലകൃഷ്ണന്‍, ഷുക്കൂര്‍ തങ്ങള്‍, വിജയ ചന്ദ്രന്‍, മുഹമ്മദ് പള്ളിക്കല്‍, മുഹമ്മദ് മുബാറക്,ഹാരിസ് പൂരണം പ്രസംഗിച്ചു.
ഭാരവാഹികള്‍ : കെ.ജയചന്ദ്രന്‍ (പ്രസി.), ഷാഫി എ.നെല്ലിക്കുന്ന് (സെക്ര.), സി.കെ അബ്ദുല്ല (ട്രഷ.), നൗഷാദ്, മുഹമ്മദ് മുബാറക്, അബൂബക്കര്‍ തുരുത്തി (വൈ.പ്രസി.),
വിജയ ചന്ദ്രന്‍, ഹാരിസ് പൂരണം, മഹമൂദ് വട്ടയക്കാട് (ജോ.സെക്ര.),
സാബിറ, ഷഹനാസ് റൗഫ് (കണ്‍.വനിതാ വിംഗ്).







