ഏഴിമല നാവിക അക്കാദമിയില്‍ ബംഗ്ലാദേശ് പൗരന് ജോലി; ഗുരുതരവീഴ്ചയെന്ന് വിലയിരുത്തല്‍, വിശദമായ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ എത്തുന്നു

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ ബംഗ്ലാദേശ് പൗരന്‍ ഒരു വര്‍ഷത്തോളം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി വിലയിരുത്തല്‍. വിശദമായ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ ഏഴിമലയിലേക്ക്.
നാവിക അക്കാദമി ലോണ്‍ട്രി വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ബിപ് ലോബ് സോറ (32)നെ ഇന്നലെ(വെള്ളി)യാണ് അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതിയായ രേഖകള്‍ ഇല്ലാതെ ജോലി ചെയ്തു വരുന്ന ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ വിവിധ ജോലി ചെയ്തിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നവരെ അധികൃതര്‍ ചോദ്യം ചെയ്തത്. ഈ സമയത്താണ് ബിപ് ലോബ് സോറന്‍ ബംഗ്ലാദേശ് പൗരനാണെന്നും അനധികൃതമായി കുടിയേറിയതാണെന്നും കണ്ടെത്തിയത്. ഇയാളെ പയ്യന്നൂര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.
കരാര്‍ ഏജന്‍സിയാണ് സോറനു അക്കാദമിയിലെ ലോണ്‍ട്രി വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നല്‍കിയത്. ഇത്തരത്തിലുള്ള നിയമനത്തിന് ആധാര്‍ കാര്‍ഡും പൊലീസ് ക്ലിയറന്‍സും നിര്‍ബന്ധമാണ്. ഈ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് സോറന്‍ ജോലിക്കു കയറിയതെന്നു സംശയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് എത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page