“വിത്തൗട്ട്” ഇനി റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും; ഉത്തരവിറക്കി പാലക്കാട് റെയിൽവേ ഡിവിഷൻ

കാസർകോട്: റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും ഇനി പഞ്ചസാര ഇല്ലാത്ത ചായയും,കാപ്പിയും ഉറപ്പ്.ഇത് സംബന്ധിച്ച് റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ ഉത്തരവു പുറപ്പെടുവിച്ചു.പഞ്ചസാര ഇല്ലാത്ത ചായയും, കാപ്പിയും ട്രയിനിലും സ്റ്റേഷനിലും കിട്ടുന്നില്ലെന്ന പരാതിയിലാണ് നടപടി.

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും, ട്രെയിനുകളിലെ കാറ്ററിങ് യൂണിറ്റുകളിലും പഞ്ചസാര ഇല്ലാത്ത ചായയും,കാപ്പിയും നിർബന്ധമായും ലഭ്യമാക്കണമെന്നാ വശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ റെയിൽവേ അതോറിറ്റിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നിലവിൽ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മുൻകൂട്ടി പഞ്ചസാര ചേർത്ത് തയ്യാറാക്കിവെക്കുന്ന ചായയും,കാപ്പിയുമാണ് ഭൂരിഭാഗവും വിതരണം ചെയ്യുന്നത്.ഇത് പ്രമേഹ രോഗികൾക്കും, പഞ്ചസാര ഒഴിവാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് പരാതിയിൽ ചൂണ്ടിക്കാട്ടിയുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

നല്ല കാര്യം 👍

RELATED NEWS
Scroll to top

You cannot copy content of this page