വിദേശത്തു നിന്നു ഉള്‍പ്പെടെ കോടികള്‍ ഒഴുകിയെത്തി; ജില്ലയില്‍ വ്യാപക പൊലീസ് റെയ്ഡ്, 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ഫോണുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തു
കാസര്‍കോട്: വിദേശരാജ്യങ്ങളില്‍ നിന്നു ഉള്‍പ്പെടെ കോടിക്കണക്കിനു രൂപ അനധികൃതമായി ഒഴുകിയെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപക പൊലീസ് റെയ്ഡ്. ഓപ്പറേഷന്‍ സി. വൈ ഹണ്ട് എന്ന പേരില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ 26 പേര്‍ കുടുങ്ങി. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളും ബാങ്ക് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനയ്ക്കു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മേല്‍പ്പറമ്പ് സ്റ്റേഷനിലാണ്-ആറ്. മറ്റു പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത …