പശ്ചിമേഷ്യയിൽ യു.എസ് – ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു.
ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണിയുള്ളതിനാൽ അതുവഴിയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം വൻതോതിൽ കുറഞ്ഞു.
ഒമാൻ തീരത്തിന് സമീപം ആക്രമണത്തിനിരയായ സൗദി ടാങ്കറിലെ 16 ജീവനക്കാരെ ഒമാൻ നേവി സുരക്ഷിതമായി ഒഴിപ്പിച്ചു.
തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേൽ ലംഘിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു.
അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തീപിടിച്ച് 5 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ആയിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജർമ്മനിയിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വൻ മുന്നേറ്റം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റഷ്യയ്‌ക്കെതിരെയുള്ള സൈനിക ഫണ്ട് കണ്ടെത്തുന്നതിനായി അശ്ലീല ചിത്രങ്ങളുടെ ഉൽപ്പാദനവും വിപണനവും നിയമവിധേയമാക്കുന്നതിനായുള്ള ബില്ല് യുക്രെയ്ൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതിലൂടെ ലഭിക്കുന്ന നികുതി വരുമാനം ഡ്രോണുകൾ വാങ്ങാൻ ഉപയോഗിക്കാനാണ് നീക്കം.
ഡൽഹി സർവകലാശാല സൗത്ത് ക്യാംപസിന് സമീപമുള്ള സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി ഉയർന്നു. ഒളിവിൽ പോയ കെട്ടിട ഉടമ ഹരിറാം ഗുപ്തയെ രാജസ്ഥാനിലെ ഭിവൻഡിയിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ദുരന്തത്തിൽ എൻഡിആർഎഫ് തിരച്ചിൽ അവസാനിപ്പിച്ചു,
സംഭവവുമായി ബന്ധപ്പെട്ട് 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഘർഷ സാധ്യത നിലനിൽക്കുന്ന മണിപ്പൂരിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 19.60 ലക്ഷത്തോളം വോട്ടർമാരുള്ള പട്ടികയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണുള്ളത്.
മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ട ഛത്തീസ്ഗഡിലെ ദർഭ ഘാട്ടി മാവോയിസ്റ്റ് ആക്രമണ കേസിൽ അറസ്റ്റിലായ 10 പേർ കുറ്റക്കാരാണെന്ന് എൻഐഎ പ്രത്യേക കോടതി വിധിച്ചു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പറിയിച്ച് പഞ്ചാബ് സർക്കാർ. വിഷയത്തിൽ പഞ്ചാബ് നിയമസഭ പ്രത്യേക പ്രമേയം പാസാക്കി.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ സംരക്ഷണവും നൽകുന്നത് സംബന്ധിച്ച് ഒരു വർഷത്തിനകം വ്യക്തമായ പദ്ധതി കേന്ദ്ര സർക്കാർ തയ്യാറാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ആവശ്യപ്പെട്ടു.
എൽപിജി ബുക്കിംഗ് ഇടവേള കുറച്ചു: ഗാർഹിക പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി നിയന്ത്രണത്തിൽ ഇളവ് നൽകി. അടുത്ത ബുക്കിംഗിനുള്ള ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കേന്ദ്ര സർക്കാർ കുറച്ചു.
റഷ്യയിൽ കുടുങ്ങിയ ഇന്ത്യൻ എൻജിനീയറെ അവിടെ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നതായി കുടുംബം പരാതിപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ഇടപെട്ടു.
വ്യാജസത്യവാങ്മൂല പരാതി: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജസത്യവാങ്മൂലം നൽകിയെന്ന ഹർജിയിൽ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകി.
ബാറിലുണ്ടായ തർക്കത്തിൽ മരണം: കൊച്ചി കുണ്ടന്നൂരിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു. രണ്ട് സുരക്ഷാ ജീവനക്കാർ അറസ്റ്റിലായി.
കോളേജ് മോർഫിങ് കേസ്: ഭാരതമാതാ കോളേജ് വിദ്യാർഥികളുടെ എഐ മോർഫിങ് ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം ഈടാക്കിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തി.
കാലാവസ്ഥാ മുന്നറിയിപ്പ്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഷിറിയ പുഴയിൽ കോസ്റ്റൽ പൊലീസിനെ കണ്ടു മണൽക്കടത്തുകാർ തോണി ഉപേക്ഷിച്ച് പുഴയിൽ ചാടി. രണ്ടുപേർ രക്ഷപ്പെട്ടെങ്കിലും കാണാതായ ആരിക്കാടി സ്വദേശിക്കായി തിരച്ചിൽ നടത്തി.
പോക്സോ കേസ് പിൻവലിക്കാത്തതിന് ആക്രമണം: കാസർകോട് പോക്‌സോ കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
ചന്ദ്രഗിരി, ബേക്കൽ പാലങ്ങളിൽ ഗതാഗത നിയന്ത്രണം: കോൺക്രീറ്റിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ചന്ദ്രഗിരി, ബേക്കൽ പാലങ്ങൾക്ക് സമീപം ഒക്ടോബർ 10 വരെ റോഡ് ഭാഗികമായി അടച്ചിടും.
ലോക സാക്ഷരതാ ദിനാചരണം: സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് ജില്ലയിലുടനീളം വിവിധ ബോധവൽക്കരണ പരിപാടികളും ഉല്ലാസ് സാക്ഷരത പക്ഷാചരണവും സംഘടിപ്പിക്കുന്നു.
മംഗളൂരു – ബെംഗളൂരു വന്ദേ ഭാരത്: മംഗളൂരുവിലേക്കുള്ള നിർദ്ദിഷ്ട വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഉടൻ ആരംഭിക്കാനുള്ള പരീക്ഷണങ്ങളും റെയിൽവേ വികസന ചർച്ചകളും പുരോഗമിക്കുന്നു.
കർഷകരുടെയും തീരദേശ വികസനത്തിന്റെയും വിവിധ ആവശ്യങ്ങൾ പരിഗണിച്ച് കർണാടക സംസ്ഥാന മന്ത്രിസഭാ യോഗം മംഗളൂരുവിൽ ചേരാൻ ഒരുങ്ങുന്നു.
ഗതാഗത നിയന്ത്രണം: മൂഡബിദ്രി നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാവിലെ 7 മുതൽ രാത്രി 9 വരെ കനത്ത ചരക്കുവാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
മംഗളുരു നഗരത്തിൽ മോഷണങ്ങളും ലഹരിമരുന്ന് വിൽപ്പനയും തടയുന്നതിനായി ക്രമസമാധാന സേനയുടെ പരിശോധന ശക്തമാക്കി.








