കാസര്‍കോട്: വിദേശരാജ്യങ്ങളില്‍ നിന്നു ഉള്‍പ്പെടെ കോടിക്കണക്കിനു രൂപ അനധികൃതമായി ഒഴുകിയെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപക പൊലീസ് റെയ്ഡ്. ഓപ്പറേഷന്‍ സി. വൈ ഹണ്ട് എന്ന പേരില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ 26 പേര്‍ കുടുങ്ങി. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളും ബാങ്ക് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനയ്ക്കു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മേല്‍പ്പറമ്പ് സ്റ്റേഷനിലാണ്-ആറ്. മറ്റു പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഇങ്ങനെ- കാസര്‍കോട്-5, വിദ്യാനഗര്‍-5, ഹൊസ്ദുര്‍ഗ്ഗ്-4.മഞ്ചേശ്വരം, ബേഡകം, ചന്തേര, നീലേശ്വരം, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.
അനധികൃതമായി പണം അയക്കുന്നതിനു ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.







