മുന്‍ പ്രവാസി കിണറിന്റെ പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മുന്‍ പ്രവാസിയെ കിണറിന്റെ ഇരുമ്പു പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍-ചീമേനി പഞ്ചായത്ത് ഓഫീസിനു സമീപത്തെ വി. ഗംഗാധരന്‍ (67)ആണ് ജീവനൊടുക്കിയത്. കപ്പിയിടുന്ന ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഗംഗാധരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചീമേനിയിലെ കെട്ടിട ഉടമയായ നന്ദനം കണ്ണന്റെ മകനാണ്. ഭാര്യ: നന്ദിനി. മക്കള്‍: അനുരാജ് (ഗള്‍ഫ്), ആതിര. മരുമക്കള്‍: ജിതേഷ് (ടൗണ്‍ പൊലീസ് സ്റ്റേഷന്‍ കാസര്‍കോട്), അശ്വിനി. സഹോദരങ്ങള്‍: രുക്മിണി, രോഹിണി, പരേതരായ മാധവന്‍, നാരായണന്‍. ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page