മത്സ്യതൊഴിലാളി തോണിയില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോട്, അഡുക്കത്തു ബയല്‍, സത്യനാരായണ മഠത്തിനു സമീപത്തെ കൃഷ്ണ നിലയത്തിലെ പരേതനായ കൃഷ്ണന്റെ മകന്‍ കെ.ബാബു (60)വാണ് മരിച്ചത്.
എട്ടു പേരടങ്ങിയ സംഘം ഇന്ന് (ചൊവ്വ) രാവിലെയാണ് മത്സ്യബന്ധനത്തിനു പോയത്. പുറം കടലില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ബാബു തോണിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കരയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മുന്‍ പ്രവാസിയായ ബാബു കാസര്‍കോട് കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡണ്ടാണ്.
മാതാവ്: മഗു. ഭാര്യ: വാരിജ. മക്കള്‍: അഞ്ജന, അമയ. സഹോദരങ്ങള്‍: കുമാരന്‍, വസന്തി, വള്ളി, സീമന്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40വര്‍ഷത്തിനുശേഷം മക്കള്‍ക്ക് അച്ഛനെ തിരിച്ചുകിട്ടി; ശാസ്താംകോട്ട സ്വദേശി കുടുംബത്തോടൊപ്പം മടങ്ങി; മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്
Scroll to top

You cannot copy content of this page