കാസര്‍കോട്: ഫാന്‍സി കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ 18കാരിയെ കാണാതായി. കുംബഡാജെ, മൗവ്വാറിലെ വടമ്പള ഹൗസില്‍ വി. ഹര്‍ഷിത (18)യെ ആണ് കാണാതായത്. മുള്ളേരിയയിലെ ഫാന്‍സി കടയില്‍ പോകുന്നുവെന്നു പറഞ്ഞ് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. അതിന് ശേഷം തിരികെ വന്നിട്ടില്ലെന്നും ജാല്‍സൂര്‍, പരപ്പയിലെ അവീന്‍ എന്നയാളുടെ കൂടെ പോയതാണെന്നു സംശയിക്കുന്നതായും സഹോദരി നല്‍കിയ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







