കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 19കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നിധിന്‍ (25) എന്നയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. യുവാവും അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പള്ളിക്കര, ചെര്‍ക്കപ്പാറയിലെ ഒരു വീട്ടിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്നത് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് കേസ് ബേക്കലിലേക്ക് കൈമാറിയത്. കേസിന്റെ തുടരന്വേഷണവും നടപടിയും ബേക്കല്‍ പൊലീസായിരിക്കും നടത്തുക.







