ആലപ്പുഴ: ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ, മണ്ണഞ്ചേരി അടിവാരം സ്വദേശികളായ മുഹമ്മദ് സബീന്‍ (17), റിന്‍ഷാദ് (17) എന്നിവരാണ് മരിച്ചത്.
മണ്ണഞ്ചേരി ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു യുവാക്കള്‍. അപകടത്തില്‍പ്പെട്ടവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് പൊലീസ് ആര്‍.സി ഉടമയെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷണ വിവരം വ്യക്തമായത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടിച്ചു കടത്തിയത്. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു.








