ഭര്‍ത്താവിനെ കൊന്ന് കാറിലിട്ടത് ഭാര്യതന്നെ; കവര്‍ച്ചാസംഘം കൊന്നുവെന്നത് കെട്ടുകഥ, സഹായിച്ചത് 13 കാരന്‍ മകന്‍; ക്രൂരത…

സേലം: ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരിയെ കൊലപ്പടുത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലപ്പെട്ട ഭൂപതിയുടെ ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യാപാരിയെ ഓമല്ലൂര്‍-ശങ്കരി റോഡില്‍ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപുമുള്ള ആറ്റുകാര്‍ന്നൂര്‍ സഹകരണ ബാങ്കിനരികെ നിര്‍ത്തിയിട്ട കാറിലായിരുന്നു ഭൂപതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓമല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയും 12 പവന്‍ സ്വര്‍ണം കവരുകയും ചെയ്തതായി ഭാര്യ സുജിതശ്രീ മൊഴി നല്‍കി. എന്നാല്‍ ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും യുവതിക്കെതിരെ സംശയം ഉന്നയിക്കുകയായിരുന്നു. സുജിതശ്രീയും ഭര്‍ത്താവും ഇടയ്ക്കിടെ വഴക്കിടുന്നത് പതിവാണെന്ന് ഇവര്‍ വെളിപ്പെടുത്തി. വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തകറകളാണ് പൊലീസ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീക്കിയത്. സുജിതശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇതിനെ ഭൂപതി ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തില്‍ അയാളെ വീട്ടിനകത്തുവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ശേഷം കാറിലിരുത്തി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കവര്‍ച്ചക്കിടെയുള്ള കൊലപാതകമാണെന്ന് ചിത്രീകരിക്കാന്‍ യുവതി ശ്രമിച്ചിരുന്നു. കാമുകന്റെയും 13 കാരന്റെ മകന്റെയും സഹായത്തോടെയാണ് കൊല നഡടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page