മംഗ്‌ളൂരു: നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത് പതിവാക്കിയ രണ്ട് പുള്ളിപ്പുലികളെ വനം വകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടി. ബെല്‍ത്തങ്ങാടി താലൂക്കിലെ സവനലൂരിലും ബ്രഹ്‌മാവാറിനടുത്തുള്ള അച്‌ലാഡിയിലുമാണ് പുലികള്‍ കൂട്ടില്‍ കുടുങ്ങിയത്.
സവാനലൂര്‍ ഗ്രാമത്തിലെ ഹന്നാഡി ഫാല്‍ക്കയിലെ ബാലകൃഷ്ണ നായികിന്റെ വീട്ടിനു സമീപത്തു വച്ച കൂട്ടിലാണ് ഒരു പുലി കൂട്ടിൽ കുടുങ്ങിയത്. പ്രദേശത്ത് ആഴ്ചകളായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പിടിയിലായ പുലിക്ക് രണ്ടു വയസ് പ്രായമുള്ളതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. അച്‌ലാഡിയിലാണ് മറ്റൊരു പുള്ളിപ്പുലി കുടുങ്ങിയത്. പതിവായി നാട്ടിലിറങ്ങിയ പുലി വളര്‍ത്തു മൃഗങ്ങളെ അക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ രംഗത്തിറങ്ങിയത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് വനം വകുപ്പ് അധികൃതര്‍ കൂടുസ്ഥാപിച്ച് പുലിയെ പിടികൂടിയത്.








