കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് (ഞായര്‍) പുലര്‍ച്ചെ അഞ്ചുമണിയോടെ മേല്‍പ്പറമ്പ്, ചളിയംകോട്ടാണ് അപകടം ഉണ്ടായത്.
അപകടത്തിനു ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയി. ഈ സമയത്ത് ചളിയങ്കോട് വഴി കടന്നു പോയ ഏതോ ബസോ, ലോറിയോ ആണ് വഴിയാത്രക്കാരനായ 45 വയസ്സുള്ള ആളെ ഇടിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അപകടം സംബന്ധിച്ച് മേല്‍പ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.







