ആലംപാടി: ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ജി.സി.സി അംഗവും.എരിയപ്പാടി സ്വദേശിയുമായ ആളിന്റെ കുടുംബത്തിന് ആസ്ക് ആലംപാടി ജി.സി.സി കാരുണ്യ വർഷ പദ്ധതിയിൽ നിന്ന് രൂപ 3,16,500/- (മൂന്ന് ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് രൂപ) ധനസഹായം നൽകി.
ആസ്ക് ജി.സി.സി അംഗം കാദർ സൈത്തൂൻ തുക ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടിക്ക് കൈമാറി.
ആസ്ക് വൈസ് പ്രസിഡന്റ് സാദിഖ് ഖത്തർ, മുൻ പ്രസിഡന്റ് മുസ്തഫ ഇ.എ, ജി.സി.സി വൈസ് പ്രസിഡന്റ് ജൗഹർ ആലംപാടി, ജി.സി.സി അംഗങ്ങളായ റഫീഖ് ബുറാഖ, മുനീർ പോലീസ്, ഇഖ്ബാൽ മുഹമ്മദ്, കാദർ മാഷ് തുടങ്ങിയവർ സംബന്ധിച്ചു.







