കാസര്‍കോട്: വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ യുവാവ് തിരിച്ചെത്തിയില്ലെന്നു പരാതി. ഉപ്പള, ബി ടി റോഡിലെ പ്രസാദ് ഷെട്ടി (44)യെ ആണ് കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് ലക്ഷ്മണ ഷെട്ടി നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 22ന് രാവിലെ ഒന്‍പതു മണിയോടെയാണ് മകൻ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയതെന്നു പരാതിയില്‍ പറഞ്ഞു. അവിവാഹിതനായ പ്രസാദ് ഷെട്ടി നേരത്തെ മംഗ്‌ളൂരുവിലെ സ്‌കാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.







