കാസര്‍കോട്: സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് താമസ സ്ഥലത്തു നിന്നു പോയ പതിനേഴുകാരിയെ കാണാതായി. പിതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വര്‍ഷങ്ങളായി ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവത്തൂരിനു സമീപത്തു താമസിക്കുന്ന ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗമാണ് കാണാതായ പെണ്‍കുട്ടി. ഇന്നലെ (ശനി) രാവിലെ എട്ടരമണിയോടെ സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. ഉച്ചകഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.







