കാസർകോട്:.ജില്ലാ പരിസ്ഥിതി സമിതിയുടെ കീഴിൽ നെൽ കർഷക കൂട്ടായ്മ രൂപീകരിച്ചു . സമിതി പ്രസിഡണ്ട് ടിവി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു ജിജു പടന്നക്കാട് സ്വാഗതം പറഞ്ഞു .പി സുശാന്ത് കൂട്ടായ്മയുടെ ലക്ഷ്യവും പ്രവർത്തനങ്ങളും വിശദീകരിച്ചു. നെൽവയലുകളും തരിശുഭൂമികളും സംരക്ഷിച്ച് കർഷക കൂട്ടായ്മയിൽ കൃഷികൾ ആരംഭിക്കുക, സഹകരണ സംഘങ്ങൾ രൂപീകരിച്ച് വിപണി ഉറപ്പുവരുത്തുക, കാർഷിക രംഗത്തിന് ആവശ്യമായ തൊഴിൽ സേനകൾ രൂപീകരിച്ച് കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക, കർഷകരെ സമൂഹത്തിൻറെ മുൻനിരയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കർഷക കൂട്ടായ്മ രൂപീകരിച്ചതെന്ന് സംഘാടകർ അറിയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പാടശേഖര സമിതിയിലെ കർഷകരെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചത് . സെപ്റ്റംബർ 13 കാഞ്ഞങ്ങാട് വച്ച് വിപുലമായ യോഗം ചേരും. കർഷകരായ കാർത്തിയായനിയമ്മ ,പി കുഞ്ഞികൃഷ്ണൻ , ടിവി മോഹനൻ , എ കുട്ട്യൻ,പി രാധാകൃഷ്ണൻ , സുരേഷ് കൊഴുന്തിൽ ഏ കുഞ്ഞമ്പുനായർ കുഞ്ഞിക്കണ്ണൻ സംസാരിച്ചു.







