കാസര്‍കോട്: നീലേശ്വരം കണിച്ചിറ പുഴയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കണിച്ചിറയില്‍ താമസിക്കുന്ന കാലിക്കടവ് സ്വദേശിനി നദി(50) ആണ് മരിച്ചത്. തിരച്ചിലിനിടെ കടിഞ്ഞിമൂല പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കരയില്‍ നിന്ന് രാവിലെ ലഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ പുഴക്കരികില്‍ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് ഇവര്‍ പുഴയില്‍ വീണത്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം, നീലേശ്വരം പൊലീസും നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൈലറാണ്. എരവിലെ പരേതനായ നാരായണന്റെ മകളാണ്. ഭർത്താവ്: കെ. അജിത് കുമാർ (മിനി ടെമ്പോ ഡ്രൈവർ). മക്കൾ: അക്ഷയ് കുമാർ (കുവൈത്ത്), അഖില (ദുബായ്). മരുമകൻ: മിഥുൻ (ആലന്തട്ട). സഹോദരങ്ങൾ: മധു, ഉദയൻ, രജിൽ, യമുന, ഉഷ.








