കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേലംപാടിയില്‍ യുവതി അയല്‍വാസിയുടെ കിണറ്റില്‍ച്ചാടി മരിച്ചു. ദേലംപാടിയിലെ പരേതനായ സജിത്തിന്റെ ഭാര്യ സുശീലയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. സുശീല മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വന്തം വീട്ടില്‍ നിന്ന് അയല്‍പക്കത്തുള്ള വീട്ടിലെത്തിയ സുശീല അവിടെയുണ്ടായിരുന്ന കിടപ്പുരോഗിയായ ഒരാളോട് താന്‍ കിണറ്റില്‍ച്ചാടാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഓടുകയായിരുന്നുവെന്ന് പറയുന്നു. അയല്‍ക്കാരനായ അബ്ദുള്ളക്കുഞ്ഞിയുടെ കിണറ്റില്‍ ചാടിയ സുശീലയെ കുറ്റിക്കോലില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മകന്‍: സന്ദീപ്.







