കോഴിക്കോട്: മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു. കോഴിക്കോട്, കുറ്റിക്കാട്ടൂര്‍ സര്‍വ്വീസ് സ്‌റ്റേഷനു സമീപത്തെ മക്കിനിയാട്ട് ശശിധരന്‍ (64)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അഭിരാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ (ഞായര്‍) രാത്രി 12.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് അഭിരാം രാത്രി വീട്ടിലെത്തിയത്. അതിന് ശേഷം പിതാവുമായി വഴക്കിടുകയും അടിച്ചു വീഴ്ത്തുകയുമായിരുന്നുവെന്ന് പറയുന്നു. ബഹളം കേട്ട് അയല്‍വാസികളെത്തി ശശിധരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.








