കാസര്‍കോട്: പുത്തിഗെ മുഹിമ്മാത്ത് മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മുസമ്മലി(17)നെ കാണാതായി. എരിയാല്‍, ബ്ലാര്‍ക്കോട് ഹൗസിലെ മൊയ്തീന്റെ മകനാണ്. ഇന്നലെ (ഞായര്‍) വൈകുന്നേരം മൂന്നുമണിക്കും ആറരമണിക്കും ഇടയിലുള്ള സമയത്താണ് വിദ്യാര്‍ത്ഥിയെ കാണാതായതെന്നു അധ്യാപകനായ മലപ്പുറം, അരീക്കോട്ടെ അബ്ദുല്‍ ലത്തീഫ് നല്‍കിയ പരാതിയില്‍ പറഞ്ഞു. മുഹിമ്മാത്തില്‍ താമസിച്ചു പഠിക്കുകയായിരുന്നു മുസമ്മില്‍. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







