കാസര്‍കോട്: 16,14 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം സ്വദേശികളായ റിസ് വാന്‍ (23), മുഹമ്മദ് സാദ് (19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.
ഹൊസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരായ പെണ്‍കുട്ടികളാണ് ഉള്ളാള്‍, ബീരിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡനത്തിന് ഇരയായത്. സമൂഹമാധ്യമം വഴിയാണ് ഇവര്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ട് വലയിലാക്കിയത്.







